ചെന്നൈ: ഫെബ്രുവരി 18ന് നടക്കുന്ന 2021 ഐപിഎൽ താരലേലത്തിലെ പ്രകടനമാണ് ഇനി വരുന്ന സീസണിലെ ഓരോ ഫ്രാഞ്ചൈസികളുടെയും കിരീട സാധ്യത നിർണയിക്കുന്നത്. അതുകൊണ്ടു തന്നെ സന്തുലിതമായ ടീമിനെ ഒരുക്കാനുള്ള ഫ്രാഞ്ചൈസികളുടെ തയ്യാറെടുപ്പുകളും അന്തിമഘട്ടത്തിലാണ്. ലേലം ഹാളിൽ ടീം ക്യാപ്റ്റനും കോച്ചുമടങ്ങുന്ന വൻ പടയാണ് താരങ്ങളെ കണ്ടെത്താൻ തയ്യാറായി നിൽക്കുന്നത്.
Also read : മീമുകാർക്ക് അസുലഭ അവസരമൊരുക്കി കോലി
ഇക്കുറി ചെന്നൈയിൻ സൂപ്പർ കിംഗ്സിന് കോച്ച് സ്റ്റീഫൻ ഫ്ളെമിംഗിന്റെയും ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെയും സേവനം ലഭ്യമാകില്ല. ധോണി ഇതുവരെ ഒരു ലേലത്തിലും പങ്കെടുത്തിട്ടില്ല. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നതിനാലായിരുന്നു ധോണി മാറി നിന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് രാജിവെച്ചതുകൊണ്ട് ഇത്തവണ ധോണിയെ ആരാധകർ ലേലഹാളിൽ പ്രതീക്ഷിച്ചിരുന്നു.
Also read : ഐഎഫ്എഫ്കെയില് നിന്ന് സലിംകമാര് വിട്ടു നില്‍ക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ: കമല്‍
ഓൺലൈനായി പങ്കെടുക്കാമെന്നാണ് ധോണി അറിയിച്ചിരിക്കുന്നത്. ന്യൂസിലാൻഡിലുള്ള കോച്ച് സ്റ്റീഫൻ ഫ്ളെമിംഗിന്റെ സ്ഥിതി ഇതിൽനിന്ന് വ്യത്യസ്തമല്ല.ഇന്ത്യയിൽ വന്ന് ക്വാറന്റൈനിൽ കഴിയേണ്ടി വരുന്നതിനാൽ ഓൺലൈനായി നിർദേശങ്ങൾ നൽകാമെന്നാണ് ഫ്ളെമിംഗ് അറിയിച്ചിരിക്കുന്നത്. എന്നാൽ ബെംഗളുരു റോയൽ ചലഞ്ചേഴ്സിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസൻ ലേലത്തിൽ പങ്കെടുക്കാൻ ഫെബ്രുവരി ആദ്യവാരം ഇന്ത്യയിലെത്തി ക്വാറന്റൈൻ പൂർത്തിയാക്കിയിരുന്നു. സി എസ് കെയുടെ സി ഇ ഒ കാശി വിശ്വനാഥ് രണ്ട് പ്രധാനികളുടെയും സാന്നിധ്യം ഡിജിറ്റലായി ഉറപ്പുവരുത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post