മുടികൊഴിച്ചിലും ഭക്ഷണവും തമ്മിൽ ഒരു ബന്ധമുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ സിങ്കിന്റെ അളവ് വളരെ കുറവാണെങ്കിൽ മുടി കൊഴിയുവാനും, മുടിയുടെ ആരോഗ്യം ക്ഷയിക്കുവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സിങ്ക് കൂടുതൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുടികൊഴിച്ചിൽ ഫലപ്രദമായി തടയുവാൻ കഴിക്കേണ്ടത്. ഏറ്റവും കൂടുതൽ സിങ്ക് അടങ്ങിയിരിക്കുന്നത് കക്കയിറച്ചിയിലാണ്. കക്കയിറച്ചി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
പച്ചക്കറികൾ കൂടുതൽ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ അവർ ഭക്ഷണത്തിൽ കൂടുതലായും ഉൾപ്പെടുത്തേണ്ടത് മത്തങ്ങയുടെ വിത്തുകൾ ആണ്. മത്തങ്ങ വിത്തിൽ ധാരാളമായി ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് മുടി പൊട്ടി പോകുന്നത് കുറയ്ക്കുന്നു. ഇതുകൂടാതെ പ്രോബയോട്ടിക് ഗുണങ്ങൾ ധാരാളമുള്ള തൈരും മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ബയോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് തൈര്.
ഇതിനൊപ്പം ബദാം, കശുവണ്ടി തുടങ്ങിയ നട്സുകൾ കഴിക്കുന്നതും നല്ലതാണ്. ഇവയെല്ലാം സിങ്കിന്റെ കലവറയാണ്. ഇതിനൊപ്പം പയർ വർഗ്ഗങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളാജൻ ഉൽപാദനം പ്രോത്സാഹിപ്പിക്കുവാനും ശിരോ ചർമത്തിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാകുവാനും സഹായിക്കുന്നു. പയർ വർഗ്ഗങ്ങളിൽ ധാരാളമായി ബയോട്ടിൻ,ഇരുമ്പ്, വിറ്റാമിൻ സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.
Discussion about this post