പനിയെ പ്രതിരോധിക്കുവാൻ നമ്മുടെ ശരീരത്തിന് പ്രതിരോധ ശക്തി തരുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിൽ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുവാൻ പാലും തുളസി ഇലയും കഴിക്കുന്നത് നല്ലതാണ്. പാലിൽ തുളസി ചേർത്തു കുടിച്ചാൽ പലവിധ രോഗങ്ങൾ അകറ്റാം എന്നാണ് പഴമക്കാർ പറയുന്നത്. ഔഷധഗുണങ്ങളുടെ കലവറ ആണല്ലോ തുളസി. ഇത് ആന്റി മൈക്രോബിയൽ ഗുണങ്ങളാൽ സമ്പന്നമാണ്.
നമ്മുടെ ശരീരത്തിലേക്ക് വരുന്ന അണുബാധകളെ പ്രതിരോധിക്കുവാനും തുളസി അത്യുത്തമമാണ്. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പാലും, പോഷകങ്ങൾ ഏറെയുള്ള തുളസി ഇലയും ചേർത്ത് കുടിക്കുന്നത് നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന വൈറസിനെയും ബാക്ടീരിയയെ നശിപ്പിക്കാൻ ഉത്തമമാണ്. കടുത്ത പനി, ജലദോഷം, ചുമ തുടങ്ങിയവയെ അകറ്റുവാൻ പാലിൽ തുളസിയിലിട്ട് കുടിച്ചാൽ മതി. ഇതുമാത്രമല്ല ഇതിൻറെ ഉപയോഗം ഹോർമോൺ ബാലൻസ് ചെയ്യുവാനും നല്ലതാണ്. തലവേദന അകറ്റുവാനും മാനസിക സമ്മർദ്ദം ലഘൂകരിക്കുവാനും ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും മികച്ചതാണ്. ഇത് ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനങ്ങൾക്കും സഹായകരമാണ്.
Discussion about this post