അമ്മ താര സംഘടന തൻറെ വീട് കൈവശപ്പെടുത്തി എന്ന ഗുരുതര ആരോപണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് നടി ബീന കുമ്പളങ്ങി. 60ലധികം മലയാള സിനിമകളുടെ ഭാഗമായ വ്യക്തിയാണ് ബീന. 42 വർഷത്തിലധികമായി ബീന കുമ്പളങ്ങി മലയാള സിനിമയുടെ ഭാഗമാണ്. പി. പത്മരാജൻ സംവിധാനം നിർവഹിച്ച കള്ളൻ പവിത്രനിലെ ദമയന്തി എന്ന നായികയായി നെടുമുടി വേണുവിനും ഭരത് ഗോപിക്കും ഒപ്പമാണ് മലയാള സിനിമയിലേക്ക് ബീന എത്തിയത്. ബീനയുടെ നിലവിലെ മോശം അവസ്ഥ അറിഞ്ഞ നടി സീമ ജി നായർ ഇവരെ ജനസേവ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.
തൻറെ ജീവിതത്തിലെ അവസ്ഥ തിരിച്ചറിഞ്ഞ് അമ്മ സംഘടനാ തനിക്ക് വീട് വെച്ച് നൽകുകയും പെൻഷൻ നൽകുകയും ചെയ്തിരുന്നു പക്ഷേ ഇപ്പോൾ നിലവിൽ ഈ വീട്ടിൽ നിന്ന് എനിക്ക് ഇറങ്ങേണ്ട അവസ്ഥയിലാണെന്ന് നടി വെളിപ്പെടുത്തി. എല്ലാ സഹോദരങ്ങളും താൻ നല്ല നിലയിൽ എത്തിച്ചെങ്കിലും തനിക്ക് ഇപ്പോൾ ആരും കൂട്ടില്ലെന്ന് നടി വ്യക്തമാക്കി. തനിക്ക് ആരും ആശ്രയം ഇല്ലാതെ വന്നപ്പോഴാണ് സീമ.ജി നായരെ ബന്ധപ്പെട്ടതും അവർ എൻറെ അവസ്ഥ മനസ്സിലാക്കി ജനസേവ കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്നും ബീന പറഞ്ഞു.
Discussion about this post