ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഒരൊറ്റ മുഖം കടന്നുവന്നിരിക്കും. അത്രയേറെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നടനാണ് നെപ്പോളിയൻ. അഭിനയം മാത്രമല്ല ബിസിനസിലും തന്റേതായ ഇടംപിടിച്ച വ്യക്തിയാണ് നെപ്പോളിയൻ. നെപ്പോളിയൻ സ്വന്തമായി ഫാം തുടങ്ങിയത് അങ്ങ് അമേരിക്കയിൽ ആണെന്ന് മാത്രം.
കുടുംബത്തോടൊപ്പം അദ്ദേഹം വർഷങ്ങളായി അമേരിക്കയിൽ താമസിക്കുകയാണ്. ഒപ്പം ഒരു ഐടി കമ്പനിയുടെ പ്രവർത്തനത്തിന്റെ മേൽനോട്ടവും അദ്ദേഹം വഹിക്കുന്നു. അദ്ദേഹം വീട് വാങ്ങിയപ്പോൾ അതിനോട് ചേർന്നുള്ള സ്ഥലത്ത് ആദ്യം പുല്ല് കൃഷി ചെയ്യുകയും, പിന്നീട് മറ്റു പല കൃഷികളും വിജയകരമായി നടത്തുകയും ചെയ്തു. അദ്ദേഹത്തിൻറെ ഫാമിൽ ഇപ്പോൾ 250 പശുക്കൾ ഉണ്ട്. എല്ലാത്തരത്തിലുള്ള പച്ചക്കറികളും ഫാമിൽ അദ്ദേഹം ഉത്പാദിപ്പിക്കുന്നുണ്ട്.
Discussion about this post