ഒരു സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയാണ് കൂടത്തായി കൊലക്കേസ്. ആറ് ജീവനുകൾ അപഹരിച്ച ജോളി എന്ന സ്ത്രീയുടെ കഥയാണ് കൂടത്തായി എന്ന ഡോക്യുമെന്ററി. ഇപ്പോൾ കറി ആൻഡ് സയനെയ്ഡ് എന്ന പേരിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ഈ ഡോക്യുമെന്ററി സീരിസ് കാണാൻ നിരവധി ആരാധകരാണ് എത്തുന്നു എന്നതാണ് ഒടിടി റിപ്പോർട്ട്. 17 വർഷത്തിന്റെ ഇടവേളകളിൽ ഭർത്താവിനെയും മറ്റു കുടുംബാംഗങ്ങളെയും പണത്തിനായി കൊന്ന ജോളിയുടെ കഥയാണ് ദേശീയ പുരസ്കാര ജേതാവായ ക്രിസ്റ്റോ ടോമി സംവിധാനം നിർവഹിക്കുന്ന ഡോക്യുമെന്ററിയിൽ. ഈ കേസുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ ജോളിയുടെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഡോക്യുമെന്ററിയിൽ അവരുടെ ഭാഗം കൃത്യമായി വിവരിക്കുവാൻ എത്തുന്നത്.
ഒന്നരമണിക്കൂർ കൊണ്ടാണ് ഈ ചെറു ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ഒരു മനുഷ്യൻ തനിക്ക് പ്രിയപ്പെട്ടവരെ കൊല്ലാനുള്ള കാരണങ്ങളും, അതിന് പ്രേരിപ്പിച്ച ഘടകങ്ങളും ഡോക്യുമെന്ററിയിൽ വളരെ വ്യക്തമായി സൂചിപ്പിക്കുന്നു. ജോളി ചെയ്ത കൊലപാതകം മാത്രമല്ല അവരുടെ ജോലി, വിദ്യാഭ്യാസ യോഗ്യത അങ്ങനെ ജോളിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നു എന്നതും ഏറെ പ്രാധാന്യം അറിയിക്കുന്നതാണ്. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് ഈ കൊലപാതകങ്ങളെല്ലാം ജോളി ചെയ്യുന്നത്. പക്ഷേ 2019 ജൂലൈയിൽ ജോളിയുടെ ഭർത്താവ് റോയിയുടെ സഹോദരൻ നൽകിയ കേസിലാണ് നിർണായകമായ പല കണ്ടെത്തലുകൾ ഉണ്ടാകുന്നത്.
Discussion about this post