തമിഴകത്തിന്റെ പ്രിയ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ തമിഴ് നടൻ വിജയ്ക്ക് നേരെ ചെരിപ്പേറ്. വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചതിനു ശേഷം വാഹനത്തിൽ കയറിയ വിജയ്ക്ക് നേരെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ചെരുപ്പേറ് ഉണ്ടായത്. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ചെരിപ്പ് അദ്ദേഹത്തിൻറെ തലയുടെ പിൻഭാഗത്ത് കൂടെ പോകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
ഈ വീഡിയോ വൻതോതിൽ പ്രചരിച്ചതിനെ തുടർന്ന് കേസെടുക്കണമെന്ന് ആവശ്യമായി വിജയ് ആരാധകർ എത്തിയിട്ടുണ്ട്. തമിഴകത്ത് ഒട്ടേറെ ആരാധകരുള്ള വിജയ്കാന്തിനെ കാണാൻ വന്ന ഒരു നടനോട് ഇത്തരം നീചമായ പ്രവർത്തി ചെയ്ത വ്യക്തിയെ കർശന നടപടികൾക്ക് വിധേയമാക്കണമെന്നാണ് ഒരു വിഭാഗം വിജയ് ആരാധകർ പറയുന്നത്. വിജയും വിജയകാന്തും തമ്മിൽ വളരെയേറെ സൗഹൃദബന്ധം ഉണ്ടായിരുന്നു. വിജയിയുടെ സിനിമ ജീവിതത്തിൽ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ച വ്യക്തി കൂടിയാണ് വിജയകാന്ത്.
Discussion about this post