മലയാളത്തിലെ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ജോമോൻ. ടി.ജോൺ വീണ്ടും വിവാഹിതനായി. ബ്യൂട്ടിഫുൾ, തട്ടത്തിൻ മറയത്ത്, അയാളും ഞാനും തമ്മിൽ, ചാർലി,നിൻറെ മൊയ്തീൻ തുടങ്ങി ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്നു അദ്ദേഹം. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ജോമോൻ.
2014ൽ മലയാളത്തിന്റെ പ്രിയ നടി ആഗസ്റ്റിനെ വിവാഹം കഴിച്ചുവെങ്കിലും ഇരുവരും വിവാഹമോചിതരായി. സിനിമ ലോകത്തുനിന്ന് വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ലളിതമായ വിവാഹ ചടങ്ങായിരുന്നു ജോമോന്റെത്. വധു അൻസു എലസ വർഗീസ്. ഇൻസ്റ്റാഗ്രാം പേജിലൂടെ അനു തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇരുവർക്കും ആശംസകൾ നേരാൻ സിനിമ ലോകത്തുനിന്ന് നിരവധി പേരാണ് എത്തിയത്
Discussion about this post