നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായി ഉണ്ടായിരിക്കേണ്ട പോഷക ഘടകങ്ങളിൽ ഒന്നാണ് അയേൺ. ശരിയായതോതിൽ അയേൺ ലഭ്യമല്ലാതെ വരുമ്പോഴാണ് ശരീരത്തിന് തളർച്ച ഉണ്ടാകുന്നത്. വളരെ എളുപ്പത്തിൽ ശരീരത്തിന് ആവശ്യമായ അയേൺ ലഭ്യമാകുന്ന ഒരു സൂപ്പർ ഡ്രിങ്ക് പറഞ്ഞു തരാം. അയേൺ മാത്രമല്ല പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം തുടങ്ങി ധാരാളം പോഷക ഘടകങ്ങളും ഇതിലുണ്ട്. ഈ ഡ്രിങ്ക് ഉണ്ടാക്കുവാൻ ഉണക്കമുന്തിരി മാത്രം മതി. തലേന്ന് രാത്രി ഒരു പിടി ഉണക്കമുന്തിരി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഈ വെള്ളം വെറും വയറ്റിൽ കുടിച്ചാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ അയേൺ ലഭ്യമാകും. ഇല്ലെങ്കിൽ ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.
പക്ഷേ വെറും വയറ്റിൽ കുടിച്ചാൽ മാത്രമേ ഇതിൻറെ ഗുണഫലം ലഭ്യമാകുകയുള്ളൂ. അനീമിയ പോലുള്ള രോഗാവസ്ഥകൾ ഇല്ലാതാക്കുവാനും, രക്ത ഉത്പാദനം വർദ്ധിപ്പിക്കുവാനും സ്വാഭാവികമായ ഒരു ഉറവിടമാണ് ഇത്. ഇത് കൂടാതെ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ പ്രശ്നങ്ങൾ ലഘൂകരിക്കുവാനും, മൂത്ര സംബന്ധമായ അണുബാധകൾ ഒഴിവാക്കാനും നല്ലൊരു പോംവഴിയാണ്. ഈ വെള്ളം കുടിക്കുന്നത് വഴി ലിവറിലെ ടോക്സിനുകളും ഇല്ലാതാകും. വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്ന ഉണക്കമുന്തിരി കഴിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കുവാനും സഹായിക്കുന്നു. ഇതിനൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുവാനും ഈ വെള്ളം അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഗുണം ചെയ്യും.
Discussion about this post