പാളയം പി.സി എന്ന സിനിമയുടെ നിർമ്മാതാവും ധർമ്മജനും തമ്മിൽ വാക്ക് തർക്കം. ധർമ്മജൻ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പാളയം പി സി. ഈ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലാണ് ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായത്. പോസ്റ്ററിൽ പടമുള്ള പല വ്യക്തികളും പ്രസ് മീറ്റിൽ പങ്കെടുത്തില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള ഉത്തരമായി നിർമ്മാതാവ് മിനിസ്ട്രീം ആക്ടർസ് ചില പ്രത്യേക കാരണങ്ങൾ കൊണ്ട് വന്നില്ല എന്ന് പറഞ്ഞതാണ് ധർമ്മജന് ഇഷ്ടപ്പെടാതിരുന്നത്. മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഞങ്ങളെപ്പോലുള്ള ചില ആക്ടേഴ്സ് ഇവിടെ വന്നിരിക്കുന്നത് കണ്ടില്ലേ എന്നും മെയിൻ സ്ട്രീം താരങ്ങൾ അല്ലേ ഞങ്ങൾ ഒന്നും അദ്ദേഹം പറഞ്ഞു.
ഇതിനു ഉത്തരമായി സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെയാണ് താൻ ഉദ്ദേശിച്ചതെന്ന് നിർമ്മാതാവ് വിശദീകരിച്ചു.എങ്കിലും ധർമ്മജനും, പത്രസമ്മേളനത്തിൽ പങ്കെടുത്ത മഞ്ജു പത്രോസും എതിർ അഭിപ്രായം രേഖപ്പെടുത്തി. പോസ്റ്ററിൽ എൻറെയോ മഞ്ജുവിന്റെയോ പടം പതിപ്പിക്കാത്തത് നിർമ്മാതാവിന്റെ കുഴപ്പമാണെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു. പോസ്റ്ററിൽ പടമുള്ള മെയിൻ താരങ്ങൾ ഒന്നും ഇവിടെ വന്നില്ല എന്നും രാവിലെ മുതൽ വൈകുന്നേരം വരെ ഈ സിനിമയുമായി ബന്ധപ്പെട്ട് ഇവിടെ ഇരിക്കുന്ന ഞങ്ങളെപ്പോലുള്ളവർ മണ്ടന്മാരാണോ എന്നും ധർമ്മജൻ മാധ്യമപ്രവർത്തകളോട് പറഞ്ഞു. ഫാമിലി ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് രാഹുൽ മാധവാണ്. ബി എം അനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
Discussion about this post