മുടി ഭംഗി കൂട്ടാനും ആരോഗ്യത്തോടെയിരിക്കുവാനും കൂടുതൽ പേരും ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഹെയർ സ്പാ. പ്രകൃതിദത്തമായ ഹെയർ സ്പാകളാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചത്. അത്തരത്തിൽ മുടിയെ സംരക്ഷിക്കുവാനും, മുടിയുടെ തിളക്കം വർദ്ധിപ്പിക്കുവാനും വളരെ എളുപ്പത്തിൽ വീട്ടിൽ നിർമ്മിക്കാവുന്ന രണ്ട് ഹെയർ സ്പാ ചികിത്സകൾ അറിയാം. മുടികൊഴിച്ചിൽ അകറ്റുവാൻ ഏറ്റവും പ്രകൃതിദത്തമായ പ്രതിവിധിയാണ് കറ്റാർവാഴ. ഇതു കൂടാതെ മുടി വളർച്ച ത്വരിതപ്പെടുത്താൻ നാരങ്ങാനീരും ചിലർ ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഇത് രണ്ടും ഉണ്ടെങ്കിൽ മികച്ച ഒരു ഹെയർ സ്പാ ചികിത്സ വീട്ടിൽ നടത്താം.
ഇതിനുവേണ്ടി ആദ്യമായി നമ്മുടെ മുടി ഒരു 10 മിനിറ്റ് നേരം സ്റ്റീം ചെയ്യുക. അതിനുശേഷം തുല്യ അളവിൽ കറ്റാർവാഴ ജെല്ലും നാരങ്ങനീരും സംയോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും ഈ മിശ്രിതം നല്ലപോലെ മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് കഴിഞ്ഞതിനുശേഷം സൾഫേറ്റ് ചെയ്ത ഷാംപൂവും തണുത്ത വെള്ളവും ഉപയോഗിച്ച് മുടി കഴുകുക. ഇതുകൂടാതെ വീട്ടിൽ വാഴപ്പഴം ഉപയോഗിച്ചും ഹെയർ ചെയ്യാം.
ഇതിനുവേണ്ടി ആദ്യം ഒരു ചെറു ചൂടുള്ള തൂവാല തലയിൽ പൊതിഞ്ഞ് 10 മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം വാഴപ്പഴം നല്ലപോലെ ഉടച്ച് ഒലിവ് ഓയിൽ ചേർത്ത് മിശ്രിതം ഉണ്ടാക്കുക. ഇത് തലമുടിയിൽ പുരട്ടി ഏകദേശം 10 മിനിറ്റിനു ശേഷം സൾഫേറ്റ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഈ രണ്ട് ചികിത്സയും മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുവാനും, മുടി വളർച്ച കൂട്ടുവാനും സഹായിക്കും.
Discussion about this post