മുടിയുടെ സംരക്ഷണത്തിന് നാടൻ വിദ്യകൾ തന്നെയാണ് ബെസ്റ്റ്. മുടിയുമായി ബന്ധപ്പെട്ട നാടൻ വിദ്യകൾ പയറ്റി തെളിഞ്ഞവർക്ക് അറിയാം ചെമ്പരത്തിയും തൈരും ഇല്ലാതെ മുടിയുടെ ആരോഗ്യം എങ്ങനെ കാത്തുസൂക്ഷിക്കാൻ ബുദ്ധിമുട്ടാണെന്ന് കാര്യം. മുടിയുടെ പരിചരണത്തിന് ഏറ്റവും നല്ലതാണ് ചെമ്പരത്തിയും തൈരും. ചെമ്പരത്തി മുടിക്ക് നൽകുന്ന സവിശേഷ ഗുണങ്ങൾ കൊണ്ട് തന്നെയാണ് മുത്തശ്ശിവൈദ്യത്തിൽ ചെമ്പരത്തി ഇത്രത്തോളം പ്രാധാന്യം പിടിച്ചു പറ്റിയത്.
മുടി സമൃദ്ധമായി വളരുവാൻ ചെമ്പരത്തിയും തൈരും മാത്രം മതിയെന്നാണ് പഴമക്കാർ പറയുന്നത്. മുടിയുടെ സ്വാഭാവികം നിറം തിരിച്ചു കിട്ടുവാനും മുടിയിൽ കാണപ്പെടുന്ന താരനും പേൻ ശല്യവും അകറ്റുവാനും മുടി സമൃദ്ധമായി വളരുവാനും ചെമ്പരത്തി ഇലയും ചെമ്പരത്തി പൂക്കളും നല്ലപോലെ അരച്ച് അതിലേക്ക് തൈര് ചേർത്ത് തലയിൽ പുരട്ടിയാൽ മതി. വരണ്ട മുടിയുള്ളവർക്ക് ഇത് കണ്ടീഷണറായും ഉപയോഗപ്പെടുത്താം. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുവാൻ കെരാറ്റിൻ എന്ന പ്രത്യേകതരം ഘടനാപരമായ പ്രോട്ടീനുകൾ ഏറെ പ്രാധാന്യമുള്ളതാണ്. ഇവയുടെ ഉത്പാദനത്തിന് അമിനോ ആസിഡുകൾ ആണ് സഹായിക്കുന്നത്.
അതുകൊണ്ടുതന്നെ ചെമ്പരത്തിയിൽ പ്രകൃതിദത്തമായി കാണപ്പെടുന്ന ആസിഡുകൾ മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ അത്യുത്തമമാണ്. ഇത് തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കാനും എണ്ണമയം ഇല്ലാതാക്കുവാനും സഹായിക്കുന്നു. താരനും ശിരോചർമ്മത്തിലെ അലർജിയും അകറ്റാൻ തൈര് നല്ലതാണ്. ധാരാളം പിഗ്മെന്റുകൾ അടങ്ങിയ ഒന്നാണ് തൈര്. അതുകൊണ്ടുതന്നെ തൈരും ചെമ്പരത്തിയും കൂടി ചേർന്നുള്ള മിശ്രിതം ആഴ്ചയിൽ ഒരിക്കൽ ഉപയോഗിച്ചാൽ തന്നെ മുടികൾക്ക് നല്ലൊരു ട്രീറ്റ്മെൻറ് ചെയ്ത എഫക്ട് ആവും
Discussion about this post