ബാലയും ഗായിക അമൃതയും തമ്മിലുള്ള വിവാഹവും വേർപിരിയലും ഒട്ടേറെ ചർച്ച വിഷയമായിരുന്നു സോഷ്യൽ മീഡിയയിൽ. ഇപ്പോൾ ഇതാ ബാലയും ഭാര്യ എലിസബത്തും തമ്മിൽ വേർപിരിഞ്ഞു എന്ന തരത്തിൽ അനേകം വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇരുവരും തമ്മിൽ ധാരാളം വീഡിയോസും ചെയ്യാറുണ്ട്. പക്ഷേ വളരെ അടുത്ത ദിവസങ്ങളിൽ ബാല പുറത്തുവിട്ട വീഡിയോസിൽ എലിസബത്ത് ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ എലിസബത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ബാല നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായത്.
ഭാര്യ എലിസബത്ത് തന്റെ കൂടെ ഇല്ലെന്നും എല്ലാം വിധിയാണെന്ന് ബാല പറഞ്ഞു. സ്നേഹം എന്നത് ചിത്രശലഭം പോലെയാണെന്നും പിടിക്കാൻ പറ്റില്ലെന്നും ബാല പറഞ്ഞു. ഞാൻ മരിച്ചാൽ പോലും അവളെക്കുറിച്ച് കുറ്റം പറയാൻ ആഗ്രഹിക്കുന്നില്ല കഷ്ടപ്പെട്ടപ്പോൾ എനിക്ക് ഒപ്പം നിന്നു, പ്രേക്ഷകർ എലിസബത്തിനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് അവൾക്ക് നല്ലത് മാത്രം വരുള്ളൂ എന്ന് ബാല അഭിമുഖത്തിൽ പറഞ്ഞു. ഇതോടുകൂടി എലിസബത്തും ബാലയും വേർപിരിഞ്ഞു എന്ന തരത്തിൽ പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയ ഇരുവരുടെയും ഇടയിൽ എന്ത് സംഭവിച്ചു എന്ന് ഇപ്പോഴും വ്യക്തമല്ല
Discussion about this post