മിനിസ്ക്രീൻ താരങ്ങളായ ബിനീഷ് ബാസ്റ്റിനും അനുമോളും വിവാഹിതരാകുന്നു എന്ന വാർത്ത വളരെ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നുണ്ട്. ഇതിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് അനുമോൾ. ബിനീഷ് ചേട്ടൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി താനല്ല എന്ന് അനുമോൾ വെളിപ്പെടുത്തി.
ബിനീഷേട്ടൻ തൻറെ നല്ലൊരു സുഹൃത്ത് മാത്രമാണ് ഒപ്പം എന്റെ സ്വന്തം ചേട്ടനെപ്പോലെയാണ് എന്നും പറഞ്ഞു. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മുഴുവൻ വായിക്കാതെയാണ് പലരും തെറ്റിദ്ധരിക്കുന്നത് എന്നും അനുമോൾ തുറന്നു പറഞ്ഞു. ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയെ അറിയിക്കുമെന്നും നിങ്ങളെ അറിയിച്ചിട്ടേ മറ്റുള്ള ബന്ധുക്കളെ പോലും അറിയിക്കൂ എന്നും അനുമോൾ വ്യക്തമാക്കി.
Discussion about this post