മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് നല്ല ചുവന്ന ചുണ്ടുകൾ. ചുവന്ന ചുണ്ടുകൾ ഉള്ള വ്യക്തികളുടെ മുഖം കൂടുതൽ തിളക്കത്തോടെ എപ്പോഴും കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ചുവന്ന ചുണ്ടുകൾ കിട്ടാൻ എന്തൊക്കെ വഴികൾ ഉണ്ടെന്ന് തിരയുകയാണ് നമ്മുടെ നാട്ടിലെ പെൺകുട്ടികൾ. എന്നാൽ നമ്മുടെ അടുക്കളയിലെ ഒരൊറ്റ കാര്യം മതി ചുണ്ടിന്റെ കറുപ്പ് നിറം അകറ്റി ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കുവാൻ. നമ്മുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ് ചെറുനാരങ്ങ.
ചെറുനാരങ്ങയുടെ നീര് ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കുവാൻ ഏറ്റവും നല്ലതാണ്. വെറുതെ നാരങ്ങാനീര് പുരട്ടിയാൽ പോരാ, ഒരു ടീസ്പൂൺ നാരങ്ങാനീരും അര ടീസ്പൂൺ തേനും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് ഏകദേശം 15 മിനിറ്റ് നേരം ചുണ്ടിൽ വയ്ക്കണം. അതിനുശേഷം നല്ല ശുദ്ധവെള്ളത്തിൽ പതുക്കെ മസാജ് ചെയ്തു കഴുകി കളയുക. ഇത് ചുണ്ടിലെ പിഗ്മെന്റേഷൻ കുറയ്ക്കുവാൻ ഏറ്റവും നല്ല മാർഗ്ഗമാണ്. ഇതുകൂടാതെ ബീറ്റ്റൂട്ട് ചുണ്ടുകൾ ചുവപ്പിക്കാൻ ഉള്ള പ്രകൃതിദത്തമായ മാർഗമാണ്. ഇതുകൂടാതെ പഞ്ചസാര ഉപയോഗിച്ച് ചുണ്ടുകൾ സ്ക്രബ്ബ് ചെയ്യുന്നതും ചുണ്ടിന്റെ നിറം വർദ്ധിപ്പിക്കുവാൻ സഹായിക്കും.
Discussion about this post