കനേഡിയൻ പൗരത്വത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് അക്ഷയ് കുമാർ. 2011ൽ നാൽപത്തി നാലാം വയസ്സിൽ അക്ഷയകുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുകയും കുടുംബവുമായി കാനഡയിൽ താമസിച്ചു വരികയും ആയിരുന്നു താരം. കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുകയും ഏറെ പേർ അദ്ദേഹത്തിനെ ഇതിൻറെ പേരിൽ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒടുവിൽ ഇതാ താരം തൻറെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യൻ പൗരത്വം ലഭിച്ചതിന്റെ രേഖകൾ പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചിരിക്കുകയാണ്.
മനസ്സും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി എന്നായിരുന്നു അദ്ദേഹത്തിൻറെ കുറുപ്പിന്റെ ആദ്യ വാചകങ്ങൾ. സിനിമയിൽ ഏറെ പരാജയങ്ങൾ നേരിടേണ്ടി വന്നപ്പോൾ പൂർണ്ണമായും ഇന്ത്യ വിട്ടു പോകാമെന്നായിരുന്നു അദ്ദേഹത്തിൻറെ തീരുമാനം. ഇതിനെ തുടർന്നാണ് ഇന്ത്യൻ പൗരത്വം റദ്ദാക്കിയതും കനേഡിയൻ പൗരത്വം അദ്ദേഹം സ്വീകരിക്കുന്നതും. 1990കളിലായിരുന്നു അദ്ദേഹത്തിൻറെ സിനിമകൾ എല്ലാം തന്നെ പരാജയത്തിലേക്ക് പോവുകയും, നിരവധി പേർ അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തത്.
ഈ വിഷമം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹം ഇന്ത്യയിൽ നിന്ന് വിട്ടു പോകാൻ തീരുമാനമെടുത്തത്. സിനിമകൾ പൂർണമായും പരാജയപ്പെട്ടപ്പോൾ മറ്റെന്തെങ്കിലും വർക്ക് വിദേശത്ത് ചെയ്യാമെന്ന് കരുതിയാണ് ഇവിടെ വിടാൻ തീരുമാനിച്ചത്. പക്ഷേ ഇത് തെറ്റായ തീരുമാനം ആയിരുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. തുടർച്ചയായി 15 സിനിമകൾ പരാജയപ്പെടുകയും പിന്നീട് വന്ന രണ്ട് ചിത്രങ്ങൾ സൂപ്പർഹിറ്റ് ആവുകയും ചെയ്തതോടെ ഇന്ത്യയിൽ തന്നെ നിൽക്കാമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇന്ത്യയാണ് എനിക്കെല്ലാം, ഞാൻ സമ്പാദിച്ചത് എല്ലാം ഇവിടെ നിന്നാണ്, അത് തിരികെ നൽകാനുള്ള അവസരം എനിക്ക് ലഭിച്ചതിൽ ഞാനിന്ന് ഭാഗ്യവാനാണെന്നും അദ്ദേഹം കുറിപ്പിന്റെ താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post