കർഷകർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് താൻ പറഞ്ഞ വാചകങ്ങളെ പിൻവലിക്കുന്നില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പക്ഷം പറഞ്ഞു സംസാരിച്ചത് അല്ലെന്നും, താൻ കർഷകർക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും ജയസൂര്യ പറഞ്ഞു. തന്റെ പരാമർശം ഇടതുവലത് രാഷ്ട്രീയമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും നടൻ വ്യക്തമാക്കി. ആറുമാസമായി പലർക്കും നെല്ല് സംബന്ധമായ ബന്ധപ്പെട്ട് പണം കിട്ടിയിട്ടില്ല അത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. കളമശ്ശേരിയിലെ പരിപാടിക്ക് വിളിച്ചത് മന്ത്രി പി രാജീവാണ്.അവിടെ എത്തിയപ്പോഴാണ് കൃഷിമന്ത്രി ഉണ്ടെന്നു പോലും അറിയുന്നത്. അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാൻ മാത്രമാണ് പൊതുവേദിയിൽ വച്ച് പറഞ്ഞത്.
ഇത് സംബന്ധിച്ച് ജയസൂരിക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്. സഹപ്രവർത്തകനും കർഷകനുമായ നടൻ കൃഷ്ണപ്രസാദിന്റെ അടക്കം ദുരാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള ജയസൂര്യയുടെ പരാമർശത്തെ തള്ളി കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തിയിട്ടുണ്ട്. ജയസൂര്യ ജനങ്ങളുടെ മുൻപിൽ അഭിനയിക്കാൻ പാടില്ല എന്നായിരുന്നു തൃശൂർ മന്ത്രി പി പ്രസാദ് വിമർശിച്ചത്. ജയസൂര്യയിലെ നടനെ അംഗീകരിക്കുന്നുവെന്നും പക്ഷേ പൊതുവേദിയിൽ ജനങ്ങൾക്ക് മുമ്പാകെ അഭിനയിക്കേണ്ട കാര്യമില്ല എന്നും മന്ത്രി വ്യക്തമാക്കി. അതിന് പിന്നിൽ ഒരു അജണ്ടയുണ്ടെന്നും റിലീസായി അന്ന് തന്നെ ജയസൂര്യയുടെ ഈ പടം പൊട്ടി പോയെന്ന് മന്ത്രി പരിഹസിച്ചു. താൻ കൃഷ്ണപ്രസാദിനെ നേരിട്ട് വിളിച്ചു അദ്ദേഹം ഫോൺ എടുത്തില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നെല്ല് സംഭരണ തുക കർഷകർക്ക് ലഭ്യമാക്കുവാൻ ക്രിയാത്മകമായ ഒരു ഇടപെടലിന് മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൃഷിമന്ത്രി അറിയിച്ചു.
Discussion about this post