കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നിർണയിച്ച ജൂറിക്ക് എതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതിൽ ഇതിൽ മാളികപ്പുറം, ജയ ജയ ജയ ജയ ഹോ, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകൾ തള്ളപ്പെട്ടതിൽ കടുത്ത വിമർശനമാണ് പലരും ഉന്നയിക്കുന്നത്. മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ദേവനന്ദയുടെ പ്രകടനവും, 19 ആം നൂറ്റാണ്ടിലെ ഷിജു വിൽസൺ അവതരിപ്പിച്ച കഥാപാത്രവും, റോഷാക്കിലെ ബിന്ദു പണിക്കരുടെ അഭിനയവും പ്രത്യേക പരാമർശം ലഭിക്കാതെ കടന്നുപോയതിനെതിരെ രൂക്ഷമായ വിമർശനമാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എന്നാൽ ജൂറി ഇവരെങ്ങനെ പുരസ്കാരത്തിന് അർഹരായതെന്നുള്ള വിലയിരുത്തൽ കുറിപ്പ് ഇന്നലെ പങ്കുവെച്ചിരുന്നു.
ഇതിൽ മികച്ച ബാലതാരമായി തനയാ സോൾ തെരഞ്ഞെടുക്കുവാൻ കാരണം അരക്ഷിതവും സംഘർഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി കഥാപാത്രം അവതരിപ്പിച്ചത് കൊണ്ടാണ് തന്മയ അവാർഡിന് അർഹയാതെന്ന് ജൂറി പ്രത്യേക കുറിപ്പിൽ പറഞ്ഞു. തന്മയയെ അഭിനന്ദിച്ചു ദേവനന്ദയും തൻറെ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമാണ് അവാർഡ് ലഭിക്കുന്നതെന്നും ദേവനന്ദ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മമ്മൂട്ടി അങ്കിളിനും കുഞ്ചാക്കോ ബോബൻ അങ്കിളിനും അവാർഡ് കിട്ടിയ സന്തോഷവും ദേവനന്ദ അറിയിച്ചു.
Discussion about this post