സൂര്യനെ കുറിച്ച് പഠിക്കാനായി ഇന്ത്യയുടെ ആദ്യ ബഹിരാകാശ അധിഷ്ഠിത ദൗത്യമായ ആദ്യത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. രാജ്യത്തിൻറെ അഭിമാനം ഉയർത്തിയ ചന്ദ്രയാൻ 3 പോലെ ആദിത്യ എൽ ഒന്നും ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതുമെന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്. ബഹിരാകാശ ദൗത്യങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് സൂര്യനിലേക്കുള്ള പര്യവേഷം. സൂര്യൻറെ പരിവേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ വിക്ഷേപിച്ച ആദിത്യ ലക്ഷ്യത്തിൽ എത്താനും പുതിയ കണ്ടെത്തലുകൾ ഉണ്ടാകാനും കാത്തിരിക്കുകയാണ് ഇന്ത്യക്കാർ. ഇന്ന് 11. 50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നായിരുന്നു വിക്ഷേപണം. പി എസ് എൽ വി സി 27 റോക്കറ്റ് ആണ് ആദ്യത്യ എൽ 1 ഭ്രമണപഥത്തിൽ എത്തിച്ചത്. ഘട്ടം ഘട്ടമായാണ് ഭൂമിയുടെ ഭ്രമണപഥം മാറ്റി, ഈ ആകർഷണ വലയം മറികടന്ന് പേടകം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ വൺ പോയിന്റിൽ എത്തുന്നത്.
2024 ജനുവരി തുടക്കത്തിൽ ആദ്യത്യ ലക്ഷ്യസ്ഥാനം കൈവരിക്കും എന്നാണ് നിലവിൽ ഇസ്രയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഈ പോയിന്റിൽ എത്തുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ശാസ്ത്രലോകം പറയുന്നു. ഈ ദൗത്യം ഏകദേശം 5 വർഷവും രണ്ടുമാസവും നീണ്ടുനിൽക്കുന്നതാണ്. സൂര്യൻറെ കാലാവസ്ഥയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പഠിക്കുകയാണ് ഈ ദൗത്യത്തിന് പിന്നിലുള്ള പ്രധാന ലക്ഷ്യം. സൂര്യനിൽ നിന്ന് വരുന്ന സൗരവികരണങ്ങൾ എങ്ങനെ ഭൂമിയുടെ അന്തരീക്ഷത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു എന്നും വിശദമായി പഠിക്കും. 15 വർഷം നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ആദ്യമായി സൂര്യനിലേക്ക് പേടകം അയച്ചതിന്റെ സന്തോഷത്തിലാണ് നമ്മുടെ ശാസ്ത്രലോകം.
Discussion about this post