കൊച്ചി: സലിംകമാര് ഐഎഫ്എഫ്കെയില് നിന്ന് വിട്ടു നില്‍ക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും സലിം കുമാറിന് മനസിലായിട്ടില്ല. സലിം കുമാറിന്റെ വാദങ്ങള്‍ തെറ്റാണ്. നേരിട്ട് വിളിച്ചു കാര്യങ്ങള്‍ ബോധിപ്പിച്ചതാണെന്നും കമല്‍ പറഞ്ഞു.
ഷാജി എന്‍.കരുണിനെയും ഒരുക്കലും അകറ്റി നിര്‍ത്തിയിട്ടില്ല. പല തവണ വിളിച്ചതാണ്, 6 മെയില്‍ അയച്ചു. അദ്ദേഹത്തിനു ഓര്മ കുറവാകാം എന്നും കമല്‍ പറഞ്ഞു
ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സലിംകുമാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇനി പങ്കെടുത്താല്‍ തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവും എന്നായിരുന്നു സലിംകുമാര്‍ പറഞ്ഞത്.
Discussion about this post