ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് വലിയ ആശ്വാസമായിരുന്നു. ഒന്നാം ടെസ്റ്റിലെ പരാജയത്തില്‍ നിന്നുള്ള രണ്ടാം ടെസ്റ്റിലെ തിരിച്ചുവരവ് ക്യാപ്റ്റന്‍ കോലിക്ക് സമ്മാനിച്ചത് പുതുജന്മമാണ്. ഇപ്പോഴിതാ ഈ വിജയത്തിനിടെ കോലി ട്രോളന്മാര്ക്കും മീമുകാര്ക്കും സമ്മാനിച്ച അസുലഭ നിമിഷമാണ് വൈറലാകുന്നത്. ഒരടിപൊളി ഭാവം. ഡ്രസിങ് റൂമിലിരുന്ന് കളി കാണുന്ന കോലിയുടെ ഈ രസകരമായ ഭാവം ടിവി ക്യാമറകള്‍ കൈയോടെ ഒപ്പിയെടുക്കുകയും ചെയ്തു.മനസിന് പിടിക്കാത്ത എന്തോ കണ്ടതിന്റെ ഭാവമാണ് മുഖത്ത് മിന്നിമാഞ്ഞത് എന്നത് വ്യക്തം. അത് സ്ക്രീനില്‍ തെളിയേണ്ട താമസം ആ ഭാവം മീമുകാര് പൊക്കുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് നൂറു കണക്കിന് മീമുകള്ക്കുള്ള ഒന്നായി ആ ഭാവം മാറിയത്.
Discussion about this post