ഗുവാഹട്ടി: ഇന്ത്യയുടെ അഭിമാനമായി മാറിയ കായികതാരം ഹിമ ദാസ് ഇനിമുതൽ ആസ്സാം പോലീസ് സേനയിലുണ്ടാകും.ആസ്സാം പോലീസ് സേനയിലെ ഡി.എസ്.പിയായി ഹിമദാസിനെ നിയമിച്ചു. ആസ്സാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളാണ് ഇക്കാര്യം അറിയിച്ചത്.ഒളിമ്പിക്സിലോ ഏഷ്യൻ ഗെയിംസിലോ കോമൺ വെൽത്ത് ഗെയിംസിലോ രാജ്യത്തിനായി മെഡൽ നേടുന്ന താരങ്ങളെ ക്ലാസ് വൺ ഓഫീസർമാരായി നിയമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ഹിമ ദാസിനെ ഡി.എസ്.പിയായി തെരഞ്ഞെടുത്തത്.
Also read : ആരാധകര്‍ക്കു നേരെ കയ്യുയർത്തി മൊയീൻ അലി
ധിങ് എക്സ്പ്രസ് എന്ന പേരിൽ അറിയപ്പെടുന്ന 20 വയസ്സുകാരിയായ ഹിമ ഐ.എ.എഫ് ലോക അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹിമ ദാസ്. കൂടാതെ 2019-ൽ അഞ്ച് സ്വർണമെഡലുകളാണ് താരം നേടിയെടുത്തത്. ക്ലാഡോ അത്ലറ്റിക്ക് മീറ്റ്, കുൻടോ അത്ലറ്റിക്സ് മീറ്റ്, പോസ്നാൻ അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സ് എന്നീ മീറ്റുകളിലും ഹിമ സ്വർണം നേടിയിരുന്നു.
Discussion about this post