ലണ്ടന്‍: സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോർഡിട്ടിരിക്കുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സോഷ്യല്‍ മീഡിയയില്‍ 50 കോടിയാളുകള്‍ പിന്തുടരുന്ന ആദ്യ വ്യക്തിയെന്ന നേട്ടമാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്കില്‍ 12.5 കോടി, ഇന്‍സ്റ്റാഗ്രാമില്‍ 26.1 കോടി, ട്വിറ്ററില്‍ 9.1 കോടി എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ റൊണാള്‍ഡോ ഫോളോവേഴ്സിന്റെ കണക്ക്. 20 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളേക്കാള്‍ കൂടുതല്‍ ഫോളോവേഴ്സാണ് നിലവിൽ റൊണാള്‍ഡോയ്ക്കുള്ളത്. ലോകത്താകെയുള്ള ഇന്‍സ്റ്റാഗ്രാം യൂസേഴ്സില്‍ 15 ശതമാനം റൊണാള്‍ഡോയെ ഫോളോ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.
Discussion about this post