തിരുവനന്തപുരം: നാളെ മുതല്‍ എല്ലാ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധം. ഇന്ന് അര്‍ദ്ധരാത്രി പിന്നിട്ടാല്‍ പിന്നെ ഡിജിറ്റലായി ടോള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്ടാഗ് ലെയിനായി മാറും. 2008 ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില്‍ നിന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫാസ്ടാഗുഗുമായി വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടി തുക ഈടാക്കും.
ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഫീ അടയ്ക്കാനുള്ള അവസരം ഉപയോഗിക്കുന്നവര്‍ക്ക് സമയ ലാഭം, ഇന്ധന ലാഭം, തടസമില്ലാത്ത യാത്ര എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ മാസങ്ങളായി ഉറപ്പുപറയുന്ന നേട്ടങ്ങള്‍. ഫാസ്ടാഗ് എടുക്കാനുള്ള സമയം ഇനിയും നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post