കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നാവിക സേനാ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
അമ്പലമേട് വിഎച്ച്എസ്ഇ സ്കൂള്‍ ഗ്രൗണ്ടിലാണ് ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ടിന്റെ ഉദ്ഘാടനചടങ്ങ്. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ സാഗരികയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ചടങ്ങുകള്‍ക്ക് ശേഷം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും.
Discussion about this post