കോഴിക്കോട്: തന്റെ പരിപാടിയില്‍ കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കറുത്ത മാസ്കിന് വിലക്കുണ്ടെന്ന പ്രചരണം വ്യാജമാണ്. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയെന്നതും ശരിയല്ല. വിദ്യാര്‍ത്ഥിയോട് ക്ഷുഭിതനായെന്ന പ്രചരണവും ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദപരിപാടിയില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ചില കുട്ടികള്‍ കറുത്ത മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നു. കുട്ടികളുമായുള്ള ആശയസംവാദ പരിപാടിക്കെതിരായി ചില നീക്കങ്ങള്‍ ഉയരുന്നുണ്ട്. കറുത്ത മാസ്ക് പാടില്ല എന്ന പ്രചരണം ഇങ്ങനെ ഉണ്ടായതാണ്. മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി എന്ന വാര്‍ത്തയും ഇതിന്റെ ഭാഗമാണ്. അങ്ങനെ ഉണ്ടായിട്ടില്ല. യോഗ നടപടിക്രമകളുടെ ഭാഗം മാത്രമാണ് നടന്നിട്ടുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post