കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. പെട്രോള്‍ ഇന്ന് 29 പൈസയും ഡീസല്‍ 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി.
തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 90 രൂപ 61 പൈസയാണ്. ഡീസല്‍ വില 84 രൂപ 89 പൈസയും. കൊച്ചി നഗരത്തില്‍ ഡീസല്‍ വില 83 രൂപ 48 പൈസയാണ്. പെട്രോള്‍ വില 88 രൂപ 93 പൈസയായി.
Discussion about this post