കോട്ടയം: എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിട്ടില്ല എന്ന് മാണി സി കാപ്പന്. തന്റെ ഒപ്പമുള്ളവര്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങളും പാര്‍ട്ടി സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പന് വ്യക്തമാക്കി. എന്‍സിപി ദേശീയ നേതൃത്വം എല്‍ഡിഎഫിനൊപ്പമാണെന്നും കാപ്പന് പറഞ്ഞു.
കൂടെയുള്ളവരുടെ യോഗം തിങ്കളാഴ്ച പാലായില്‍ ചേരും.പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ഘടക കക്ഷിയായി നില്ക്കും. മുന്നണി വിടുമ്പോള്‍ എംല്‍എ സ്ഥാനം രാജിവയ്ക്കണമെങ്കില്‍ റോഷി അഗസ്റ്റിനും തോമസ് ചാഴികാടനുമൊക്കെ രാജി വക്കണ്ടേ എന്നാണ് എംഎല്‍എ സ്ഥാനം രാജിവെക്കാതിരിക്കാനുള്ള കാപ്പന്റെ ന്യായീകരണം. ആത്മാഭിമാനം ഉണ്ടെങ്കില്‍ അവര്‍ ആദ്യം രാജി വെക്കട്ടെയെന്നും കാപ്പന് പറഞ്ഞു. ജോസ് കെ മാണി മാസങ്ങള്‍ കഴിഞ്ഞല്ലേ രാജി വച്ചതെന്നും കാപ്പന് ചോദിക്കുന്നു.
Discussion about this post