കാസര്‍ഗോഡ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വഭേദഗതി നിയമം കേരളത്തില്‍ ഒരുകാരണവശാലും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വാക്സിനേഷനുശേഷം സി.എ.എ. നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് എല്‍ഡിഎഫിന്റെ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളെ വര്‍ഗീയമായി വികാരം കൊള്ളിച്ച് വികസനപ്രശ്നങ്ങളില് നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും പിണറായി പറഞ്ഞു.
ന്യൂനപക്ഷസംരക്ഷണം ആര്‍എസ്എസിനെതിരെ സ്വയം സംഘടിച്ച് നേരിട്ട് നടപ്പാക്കാനാവില്ല. ഇടത് ജനാധിപത്യശക്തികള്‍ക്കൊപ്പം ചേര്‍ന്ന് നിന്നേ ന്യൂനപക്ഷസംരക്ഷണം നടപ്പാക്കാവൂ. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ചെയ്യുന്നത് ആര്‍എസ്എസിന്റെ അതേ പ്രവര്‍ത്തികളെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post