തിരുവനന്തപുരം: കല്ലമ്പലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് പേര് മരിച്ചു. കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുണ്‍, സൂര്യോദയകുമാര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ദേശീയ പാതയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേര് സഞ്ചരിച്ച കാര്‍ മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്ന സ്ഥലത്ത് വെളിച്ചം കുറവായതിനാല്‍ അപകടമുണ്ടായ വിവരം വൈകിയാണ് അറിഞ്ഞത്. മരിച്ച 2 പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും 2 മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപതിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമാണ്.
Discussion about this post