തിരുവനന്തപുരം: സോളാര്‍ കേസില്‍ യുഡിഎഫ് പരിഭ്രാന്തിയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് ഇത് വ്യക്തമാണ്. സോളാര്‍ കേസില്‍ യു.ഡി.എഫ് എന്തിനാണ് സി.ബി.ഐയെ ഭയക്കുന്നതെന്നും വിജയരാഘവന് ചോദിച്ചു.
രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രമാണ് സി.ബി.ഐക്ക് വിട്ടത്. ജോസ് കെ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഉമ്മന്‍ചാണ്ടിയാണ്. ഇരയുടെ പരാതിയാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നും കേസുകള്‍ സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post