തിരുവനന്തപുരം: നാവായിക്കുളത്ത് വീട്ടിനുള്ളില്‍ പതിനൊന്നുകാരനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിതാവിനെ കുളത്തിലും മരിച്ച നിലയില്‍ കണ്ടെത്തി. നൈനാംകോണം സ്വദേശിയായ സഫീര്‍, മകന് അല്‍ത്താഫ് എന്നിവരാണ് മരിച്ചത്.
അല്‍ത്താഫിന്റെ പിതാവ് സഫീറിനെയും ഇളയ സഹേദരനെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സഫീറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയത്. സഫീറിന്റെ ഇളയ മകനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Discussion about this post