തിരുവനന്തപുരം: കോവിഡ് വാക്സിന് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ഡ്രൈറണ്‍. നാല് ജില്ലകളില്‍ ആറ് കേന്ദ്രങ്ങളിലായാണ് ഡ്രൈറണ്‍ നടക്കുന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈറണ്‍.
കോവിഡ് വാക്സിന് വിതരണ സംവിധാനം, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, വാക്സിനുകള്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍, വാക്സിന് കുത്തി വെക്കുന്നതിനുള്ള പരിശീലനം, ബ്ലോക്ക്-ജില്ല-സംസ്ഥാനതല യോഗങ്ങളിലെ റിപ്പോര്‍ട്ടിംഗ്, അവലോകനം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഡ്രൈ റണില്‍ നടക്കുക. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവര്‍ത്തകര്‍ വീതം പങ്കെടുക്കും.
Discussion about this post