ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു. വാക്സിന് വിതരണത്തിനായുള്ള റിഹേഴ്സലായ ഡ്രൈറണ്‍ നാളെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടക്കാനിരിക്കെയാണ് വിദഗ്ധസമിതി യോഗം ചേരുന്നത്.
ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകും. ഭാരത് ബയോടെകിന്റെ കോവാക്സിനും ഉടന്‍ അനുമതി ലഭിച്ചേക്കും.
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന് ഒരാള്‍ക്കുള്ള ഡോസിന് 440 രൂപയ്ക്കും സ്വകാര്യ വിപണയില്‍ ഇത് 700 മുതല്‍ 800 രൂപ വരെയാകുമെന്നും സിറം സി.ഇ.ഒ. അദാര്‍ പൂനെവാല പറഞ്ഞു.
Discussion about this post