തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം അന്വേഷിക്കും. പോലീസിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.
നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ ആരോപണമുള്ളതിനാല്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന് റൂറല്‍ എസ്പി ശുപാര്‍ശ ചെയ്തിരുന്നു. വീട് ഒഴിപ്പിക്കാനുള്ള പോലീസിന്റെ തിടുക്കമാണ് മരണത്തിന് കാരണമായതെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ ആരോപിച്ചിരുന്നു.
Discussion about this post