തിരുവനന്തപുരം: 7 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും.10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് സ്കൂളിലെത്തുന്നത്. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂളുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തേണ്ടത്.
മാര്‍ച്ച് 17 മുതല്‍ 30 വരെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലാണ് 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ബാച്ചുകളായി സ്കൂളിലെത്തിക്കുന്നത്. പ്രാക്ടിക്കല്‍ ക്ലാസുകളും റിവിഷനും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഒരു ക്ലാസില്‍ പരമാവധി 15 വിദ്യാര്‍ത്ഥികള്‍ മാത്രമേ പാടൂള്ളൂ. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ശരീര ഊഷ്മാവ് പരിശോധിച്ചാവും സ്കൂളുകളിലേക്ക് കുട്ടികള്‍ക്ക് പ്രവേശനം.
Discussion about this post