തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ബസ് ചാര്‍ജില്‍ ഉടന്‍ മാറ്റം വരുത്തില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. കോവിഡ് നിയന്ത്രണങ്ങളോട് അനുബന്ധിച്ച് പൊതുഗതാഗത മേഖലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. ബസ് ചാര്‍ജ് കുറച്ചാല്‍ കെഎസ്ആര്ടിസിയ്ക്കടക്കം വലിയ രീതിയിലുള്ള വരുമാന നഷ്ടമാണ് സംഭവിക്കുകയെന്നും മന്ത്രി പറഞ്ഞു.
വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും ഗതാഗതമന്ത്രി പറഞ്ഞു.
Discussion about this post