തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കുന്നതായി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. പ്രമേയം പാസാക്കിയത് ഏകകണ്ഠമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതുകൊണ്ടാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതെന്നും പ്രമേയത്തിലുള്ള ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നേരത്തെ സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിച്ചാണ് രാജഗോപാല്‍ സംസാരിച്ചത്.
എന്നാല്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പൊതു അഭിപ്രായത്തെ മാനിക്കുന്നു. കേരള സഭയുടെ പൊതു വികാരമാണ് പ്രമേയത്തിലുള്ളത്. തന്റെ നിലപാട് പാര്‍ട്ടിയില്‍ ആഭ്യന്തരപ്രശ്നമുണ്ടാക്കില്ലെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
Discussion about this post