തൃശൂര്‍: തൃശൂര്‍ കുതിരാനില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. രണ്ടു പേരുടെ നില അതീവഗുരുതരമാണ്. ലോറികളും കാറും ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ 6.45നാണ് സംഭവം.
അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. ചരക്കു ലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും രണ്ട് ബൈക്കുകളിലും ഇടിക്കുകയായിരുന്നു. രണ്ട് സ്കൂട്ടര്‍ യാത്രികരും ഒരു കാര്‍ യാത്രക്കാരനുമാണ് മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്നാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായത്.
Discussion about this post