തിരുവനന്തപുരം: തിരുവനന്തപുരം കൈമനത്തെ സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ 60 ശതമാനം മാര്‍ക്കോടെ ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. വിശദവിവരങ്ങള്‍ക്ക്: www.gwptctvpm.org.
Discussion about this post