ലണ്ടന്‍: ബ്രിട്ടനില്‍ ഓക്സ്ഫഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി. വിതരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യയിലും ഈ വാക്സിന് അനുമതി നല്‍കാനുള്ള സാധ്യതയേറി. ഇന്ത്യയില്‍ അടിയന്തര അനുമതിക്ക് അപേക്ഷിച്ചവയില്‍ അംഗീകാരം നേടാന്‍ സാധ്യതയുള്ളത് ഓക്സ്ഫഡ് വാക്സിനാണ്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ച പുതുക്കിയ അപേക്ഷയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ തീരുമാനമുണ്ടായേക്കും.
Discussion about this post