ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ അധ്യക്ഷസ്ഥാനം സൗമ്യരാജും ജയമ്മയും പങ്കുവെക്കും. രണ്ടരവര്‍ഷം വീതം ഇരുവര്‍ക്കും അധ്യക്ഷപദവി നല്കാന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമായി. സെക്രട്ടേറിയറ്റിന്റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന കമ്മിറ്റിയുടെ അുവാദം തേടും.
ജയമ്മയെ അധ്യക്ഷയാക്കാത്തത് പരസ്യപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കെ.കെ.ജയമ്മയെ പരിഗണിക്കാതിരുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ നൂറോളം പേര് ആലപ്പുഴ ടൗണില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ചിത്തരഞ്ജനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Discussion about this post