ന്യൂഡല്‍ഹി: എം.എം.ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും ഹൈക്കമാന്‍ഡിന് കത്ത് നല്കി. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് പരാതി നല്‍കിയത്.
ഹസനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ഭാരവാഹികളം ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. ഹസന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടതടക്കം നേതാക്കള്‍ കത്തില്‍ പറയുന്നുണ്ട്. കെപിസിസി നേതൃത്വത്തെ പോലും പരസ്യമായി എതിര്‍ത്തു. പാര്‍ട്ടിയോട് ്ആലോചിക്കാതെ നിലപാടുകള്‍ പരസ്യപ്പെടുത്തി. മാധ്യമങ്ങളുടെ അകമ്പടിയോടെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടത് തെരഞ്ഞെടപ്പില്‍ തിരിച്ചടിയായി തുടങ്ങിയ കാര്യങ്ങളാണ് നേതാക്കള്‍ ഹസനെതിരെ ഉന്നയിക്കുന്നത്.
Discussion about this post