ന്യൂഡല്‍ഹി: ചൈനയുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പ്രശ്നപരിഹാരമായില്ല. അതിര്‍ത്തിയില്‍ അതേ സാഹചര്യം നിലനില്‍ക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അതിര്‍ത്തിയില്‍ ചൈന സൈനിക വിന്യാസം കുറച്ചിട്ടില്ല. ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടി. കടന്നു കയറ്റ ശ്രമങ്ങള്‍ എന്തു വില കൊടുത്തും തടയുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. സൈനിക തലത്തിലുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ചകളിലൂടെ നല്ല ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post