തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം സംസ്കരിച്ചു. കളക്ടര്‍ ഇടപെട്ട് നാട്ടുകാര്‍ നടത്തി വന്നിരുന്ന പ്രതിഷേധവം അവസാനിപ്പിച്ചു. പ്രതിഷേധക്കാര്‍ ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസുകാരനെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
നേരത്തെ അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞിരുന്നു. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്.
Discussion about this post