തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ നടത്തുന്ന ഡിസൈന്‍ ബിരുദ പ്രോഗ്രാമിന് (B.Des) ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.
50 ശതമാനം ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചവര്‍ക്ക് ഡിസംബര്‍ മൂന്നാം തീയതിവരെ അപേക്ഷിക്കാം. ജനനം 2000 ഓഗസ്റ്റ് ഒന്നിന് മുന്‍പാകരുത്. പട്ടിക, പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വയസ്സുവരെ കൂടുതലാകാം. അപേക്ഷ ഫീസ് 2000 രൂപ. അഭിരുചി ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ ഡിസംബര്‍ അഞ്ചിന് നടക്കും. അപേക്ഷക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.ksid.ac.in. ഫോണ്‍. 0474-2719193.
Discussion about this post