ന്യൂഡല്‍ഹി: കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തില്‍ സംസ്ഥാന നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് കേന്ദ്ര നേതാക്കള്‍ അറിയിച്ചു.
സിപിഎം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്, ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ള നേതാക്കള്‍ വിജിലന്‍സ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതിലാണ് കേന്ദ്രനേതൃത്വത്തിന് അതൃപ്തി. വട്ടാണെന്നുള്ള തോമസ് ഐസക്കിന്റെ പ്രതികരണവും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ് വിഷയത്തില്‍ മറുപടി നല്‍കേണ്ടതെന്നുള്ള ആനത്തലവട്ടത്തിന്റെ പരാമര്‍ശവുമാണ് വിവാദമായിരിക്കുന്നത്.
അതേസമയം കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ആഭ്യന്തര ഓഡിറ്റിംഗ് നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു മാസം നീണ്ടു നില്‍ക്കുന്നതാണ് ഓഡിറ്റിംഗ്. 613 ശാഖകളിലും വിശദമായ പരിശോധന ഉണ്ടാകുമെന്നാണ് വിവരം.
Discussion about this post