തിരുവനന്തപുരം : കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സാധാരണയായി നടക്കുന്ന പരിശോധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ് തെരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥാപനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കുന്ന നടപടികളുണ്ടെന്ന കണ്ടെത്തലിന്റെ പുറത്താണ് വിജിലന്‍സ് പരിശോധ നടത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചാല്‍ വിജിലന്‍സിലെ ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി വിവരം ശേഖരിക്കും. അത് ശരിയാണെന്ന് കണ്ടാല്‍ അതത് യൂണിറ്റ് മേധാവികള്‍ സോഴ്സ് റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിക്കാന്‍ മുന്‍കൂട്ടി അറിയിച്ച ശേഷം പരിശോധന നടത്തും. അതാണ് കെഎസ്എഫ്ഇയില്‍ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് ഇത്തരം പരിശോധനകള്‍ക്ക് വേണ്ടത്. മറ്റ് ഏതെങ്കിലും അനുമതി ഇതിന് വേണ്ടെന്നും പിണറായി വ്യക്തമാക്കി.
Discussion about this post