ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് എഐഎഡിഎംകെ ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കൊപ്പം മത്സരിക്കുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദര്‍ശന വേളയിലാണ് പനീര്‍ശെല്‍വം ഇക്കാര്യം വ്യക്തമാക്കിയത്.
”നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായുള്ള സഖ്യം തുടരും. 10 വര്‍ഷത്തെ മികച്ച ഭരണമാണ് ഞങ്ങളുടേത്. 2021 തെരഞ്ഞെടുപ്പിലും ഈ സഖ്യം ജയിക്കും. തമിഴ്നാട് എപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കും”, മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ തമിഴ്നാട് സര്‍ക്കാര്‍ മുന്‍പന്തിയിലാണെന്ന് അമിത് ഷാ പ്രശംസിച്ചു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്.
സംസ്ഥാനത്ത് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ഇടഞ്ഞ് നില്ക്കുന്ന ബി.ജെ.പിയ്ക്ക് അമിത് ഷായുടെ വരവ് നിര്‍ണായകമാണ്. വെട്രിവേല്‍ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ബി.ജെ.പിയും നേരിട്ട് പോരടിച്ചിരുന്നു.
Discussion about this post