തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് നല്‍കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്തയാഴ്ച നോട്ടീസ് നല്കി വിളിപ്പിക്കാനാണ് ഇ.ഡിയുടെ തീരുമാനം. രവീന്ദ്രന് കോവിഡ് നെഗറ്റീവായതിന് പിന്നാലെയാണ് നോട്ടീസ് നല്‍കാനുള്ള നീക്കം.
രവീന്ദ്രനെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ തിങ്കളാഴ്ചത്തെ യോഗത്തില്‍ ഇ.ഡി തീരുമാനിക്കും.രവീന്ദ്രനെ നേരത്തേ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് വിളിപ്പിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യല്‍ മാറ്റിവെക്കുകയായിരുന്നു.
എം.ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ഇ.ഡി വിളിപ്പിക്കുന്നത്. ഐടി വകുപ്പിലെ പല ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി.
Discussion about this post